car
ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ കാർ

കട്ടപ്പന: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് റോഡിൽ തലകീഴായി മറിഞ്ഞു. ബൈക്കും സ്‌കൂട്ടറും ഓടിച്ചിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അടിമാലികുമളി ദേശീയപാതയിൽ മുളകരമേട് ആനപ്പടിക്ക് സമീപമാണ് അപകടം. ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ അടുത്ത വളവിൽ സ്‌കൂട്ടറിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.