പാലാ:അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാലാ പൊലീസ് സ്റ്റേഷന്റെ ചുമതല എസ്.ഐ ഡിനിയ്ക്ക്. അരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള രാമപുരം പൊലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രിൻസിപ്പൽ എസ്.ഐയാണ് ഡിനി.അഞ്ചുമാസം മുമ്പാണ് രാമപുരം എസ്.ഐയായി ചുമതലയേറ്റത്.
കോട്ടയം ജില്ലയിലെ സ്റ്റേഷനുകളിൽ ഏക പ്രിൻസിപ്പൽ വനിതാ എസ്.ഐയും ഈ 42 കാരിയാണ്. രാമപുരം സി.ഐ അവധി ആയിരുന്നതിനാൽ ദീർഘനാൾ രാമപുരം സി.ഐ.യുടെ ചുമതലയും ഡിനിക്കായിരുന്നു. ഇന്ന് വനിതാ ദിനത്തിൽ പാലാ എസ്.എച്ച്. ഓ . സുനിൽ തോമസിനു പകരം ചുമതല വഹിക്കുന്നത് എസ്.ഐ. ഡിനിയാണ്.
എറണാകുളം സ്വദേശിനിയാണ്.