gopi

കോട്ടയം: ഇടുക്കി കല്ലാർ കുരിശുപാറ അറയ്ക്കൽ ഗോപിയുടെ മരണം ദുരൂഹതയേറുന്നു. ഇടുക്കി ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിൽ പൊലീസ് നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കി. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ശനിയാഴ്ച രാത്രിയിലോ ഇന്നലെ പുലർച്ചയോ ആവും ഗോപി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് ഗോപിയുടെ (64) മൃതദേഹം വെട്ടുംകുത്തുമേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

വർഷങ്ങൾക്കുമുമ്പേ ഭാര്യ മരിച്ചതോടെ ഗോപി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഗോ​പി​യു​ടെ​ ​മു​ഖ​ത്തും​ ​ക​ഴു​ത്തി​ലും​ ​ദേ​ഹ​ത്തും​ ​മു​റി​വു​ക​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​സൂ​ത്രി​ത​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം. പൊലീസ് നാട്ടിലുള്ള ചിലരെ നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.

ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​കു​രി​ശു​പാ​റ​ ​സി​റ്റി​യി​ൽ​ ​എ​ത്തി​യ​ ​ഗോ​പി​ ​തി​രി​കെ​ ​വീ​ട്ടിലേ​ക്കു​ ​പോ​കു​ന്ന​ത് ​അ​യ​ൽ​ ​വാ​സി​ക​ൾ​ ​ക​ണ്ടി​രു​ന്നു. ​എ​ട്ട് മ​ണി​യോ​ടെ​ ​കോ​ത​മം​ഗ​ല​ത്ത് ​താ​മ​സി​ക്കു​ന്ന​ ​മ​ക​ൾ​ ​ഗോ​പി​യെ​ ​വി​ളി​ച്ചി​രു​ന്നു.​ ​ഈ​ ​സ​മ​യം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്ന​ ​മ​റു​പ​ടി​യും​ ​ല​ഭി​ച്ച​താ​യി​ ​മ​ക​ൾ​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്. ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 8​ ​മ​ണി​യോ​ടെ​ ​ചാ​യ​കു​ടി​ക്കാ​ൻ​ ​കു​രു​ശു​പാ​റ​യി​ൽ​ ​എ​ത്താ​റു​ള്ള​ ​ഗോ​പി​യെ​ ​ഇ​ന്ന​ലെ​ ​കാ​ണാ​തെ​ ​വ​ന്ന​തോ​ടെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​സ്ഥി​ര​മാ​യി​ ​എ​ത്താ​റു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​അ​ന്വേ​ഷി​ച്ച് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​വീ​ടി​ന്റെ​ ​മു​ൻ​ ​വ​ശ​ത്തെ​ ​ക​ത​ക് ​പൂ​ട്ടി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടു.​ ​ തു​ട​ർ​ന്ന് ​പു​റ​കു​ ​വ​ശ​ത്ത് ​എ​ത്തി​യ​പ്പോ​ൾ​ ​വാ​തി​ൽ​ ​തു​റ​ന്ന് ​കി​ട​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.​ ​ഇ​തോ​ടെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​പ​ര​ിശോ​ധി​ച്ച​പ്പോ​ഴാ​ണ് ​പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ ​മു​റി​ക്കു​ള്ളി​ൽ​ ​ഗോ​പിയെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ട്ടി​ലി​ൽ​ ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട​ത്.​

​ഇ​ടു​ക്കി​ ​ഡി​വൈ​.എസ്.പി ​ഫ്രാ​ൻ​സി​സ് ​ഷെ​ൽ​ബി,​ ​വെ​ള്ള​ത്തൂ​വ​ൽ​ ​സി​.ഐ​ ​ആ​ർ.​ ​കു​മാ​ർ,​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​പി.​ജെ.​ ​കു​ര്യാ​ക്കോ​സ്,​ ​സ​ജി​ ​എ​ൻ.​പോ​ൾ,​ ​സി.​ആ​ർ.​ ​സ​ന്തോ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സം​ഘം​ ​എ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​
ഇ​ടു​ക്കി​യി​ൽ​ ​നി​ന്ന് ​ഡോ​ഗ് ​സ്‌​ക്വാ​ഡും ​ ​കോ​ട്ട​യ​ത്തു​ ​നി​ന്ന് ​സ​യ​ന്റി​ഫി​ക് ​വി​ദ​ഗ്ധ​രും​ ​എ​ന്നി​ തെളിവുകൾ ശേഖരിച്ചു. പരേതയായ സുമതിയാണ് ഭാര്യ. ​മ​ക്ക​ൾ:​ ​സ്വ​പ്ന,​ ​സു​നി​ത,​പ ​രേ​ത​നാ​യ​ ​സു​രേ​ഷ് .​ ​മ​രു​മ​ക്ക​ൾ​:​ ​സു​ജി​ത്,​ ​സ​ഫീ​ർ​.