വൈക്കം : കാളിയമ്മനട ഭദ്റകാളി ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വടക്കുപുറത്ത് ഗുരുതി പൂജയ്ക്കായി നിർമ്മിച്ച ഗുരുതി മണ്ഡപം ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ വല്ലൂത്തറ , സെക്രട്ടറി വി.കെ.നടരാജൻ ആചാരി വളാലിയിൽ, ജോയിന്റെ സെക്രട്ടറി ബി. ആർ. രാധാകൃഷ്ണൻ ഇല്ലിക്കൽ, ട്രഷറർ കെ.ബാബു ഇന്ദ്രനീലം, സി.പഴനിയപ്പ ചെട്ട്യാർ അറവാക്കൽ, ടി.ശിവൻ ആചാരി ആരഭി, കെ.പുരുഷൻ വാത്യാട്ടുഭവൻ, കെ.ചന്ദ്രശേഖരൻ പാർവ്വതി ഭവൻ, അമ്മിണി ശശി ആലപ്പുറത്ത്, കെ.കെ.പത്മനാഭൻ, എം.ടി.അനിൽകുമാർ മരക്കലത്ത്, വി.ജയൻ വിജയഭവൻ, കെ.സുന്ദരൻ ആചാരി ഉഷ നിവാസ്, സാബു ഗീതാലയം എന്നിവർ പങ്കെടുത്തു.