പെരുവന്താനം: ഇന്ധന വിലവർദ്ധനവിനെതിരെയും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും പെരുവന്താനം മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. പെരുവന്താനം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണയിൽ യുണിയൻ മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയൻ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജഹാൻ മടത്തിൽ, ജില്ലാ കോൺഗ്രസ് അംഗങ്ങളായ ജോൺ.പി തോമസ്, സി.റ്റി മാത്യു ചരളേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമിനാ സജി, മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ രാമദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബാ ഒലിക്കൽ, സിജി പുളിക്കൽ, ഗ്രേസി ജോസഫ്, കെ.ആർ. ബൈജു, ബ്ലോക്ക് സെക്രട്ടറി റ്റി.എ തങ്കച്ചൻ, മുഹമ്മദ് ഫനീസ് എന്നിവർ പ്രസംഗിച്ചു.