വൈക്കം : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ്പ് സമ്മേളനം വൈക്കം ക്ഷേത്രകലാപീഠം ഓഡിറ്റോറിയത്തിൽ ദേവസ്വം ബോർഡ് മെമ്പർ പി.എം.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എം.സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എൻ.രാമൻ, ജി.വാസുദേവൻ നമ്പൂതിരി, കെ.എ.ശിവപ്രസാദ്, എച്ച്.കൃഷ്ണകുമാർ, പി.വി.പുഷ്ക്കരൻ, വി.കൃഷ്ണകുമാർ, സി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.സി.കൃഷ്ണകുമാർ (പ്രസിഡന്റ്), ഉണ്ണി പൊന്നപ്പൻ (സെക്രട്ടറി), പി.സി.പ്രേംകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.