കോട്ടയം: എസ്.എൻ.ഡി.പി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 11 വരെ നടക്കും. രാവിലെ 5ന് ആചാര്യവരണം, നടതുറക്കൽ, തുടർന്ന് നിർമാല്യ ദർശനം. 6ന് ഗണപതിഹോമം, 7ന് ഗുരുദേവ ഭാഗവതം, എട്ടിന് ആചാര്യ അനുസ്മരണം. 8.30ന് കൊടിയേറ്റിന് തന്ത്രി എം.എസ്.സത്യരാജൻ, മേൽശാന്തി പ്രശാന്ത് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 11ന് ഉച്ചപൂജ, രാത്രി 6.45ന് ദീപാരാധന. 10ന് പതിവ് ചടങ്ങുകൾ. 11ന് പ്രതിഷ്ഠാദിനം. പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ എട്ടിന് പഞ്ചവിംശതി കലശപൂജ, 8.30ന് കാണിക്കസമർപ്പണം,7.45ന് അത്താഴപൂജ, കൊടിയിറക്ക്, മംഗളപൂജ, വലിയകാണിക്ക. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് എം.ബി.അനീഷ്,വൈസ് പ്രസിഡന്റ് പി.ടി.ബൈജു, സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.