വൈക്കം : തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 6.30 ന് മഹാഗണപതിഹോമം, 10ന് നവക പഞ്ചഗവ്യകലശപൂജ, അഭിഷേകം, വൈകിട്ട് 5.30ന് കുംഭകുടം വരവ്, 6.30ന് കുംഭകുടം അഭിഷേകം, 7.15ന് അനുമോദന സമ്മേളനം ഉദ്ഘാടനവും. കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ച പ്രദീപ് മാളവിക ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ കമ്മിറ്റി അംഗവും കുമാരനാശാൻ കുടുംബയോഗം കൺവീനറുമായ ദീപമോൾ, ടി.കെ.മാധവൻ സ്മാരക കുടുംബയോഗം കൺവീനർ രേവതി മനീഷ്, എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം സൈബർ സേന കേന്ദ്രകമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എസ്.സെൻ എന്നിവരെയാണ് ആദരിക്കുന്നത്.
വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പുതിയതായി പണിതീർത്ത ക്ഷേത്രം പ്രവേശന കവാടത്തിന്റെയും സ്റ്റേജിന് മുൻവശത്തെ പന്തലിന്റെയും സമർപ്പണം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിക്കും. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള തടത്തിൽ ഭവാനിയമ്മ സ്മാരക വിദ്യാഭ്യാസ അവാർഡും, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള മണലേൽ പി എൻ ഡി മണി സ്മാരക അവാർഡും യൂണിയൻ സെക്രട്ടറി എം.പി.സെൻ നൽകും. 10 ന് രാവിലെ 9.30ന് രുദ്രകലശപൂജ, 11.30 ന് രുദ്രകലശാഭിഷേകം, 12.45ന് പുതിയതായി പണിതീർത്ത ശാന്തിമഠത്തിന്റെ സമർപ്പണം, 5.30ന് ദേശതാലപ്പൊലി, 6.45ന് ദീപാരാധന, ദീപക്കാഴ്ച, 7.15ന് ഗാനസന്ധ്യ. 11ന് മഹാശിവരാത്രി. 6.30ന് മഹാഗണപതിഹോമം, 10 മുതൽ ധാര, ബ്രഹ്മകലശപൂജ, 11.30ന് ബ്രഹ്മകലശാഭിഷേകം, 5.30ന് ദേശതാലപ്പൊലി, 6.45ന് വിശേഷാൽ ദീപാരാധന, 8.15ന് ഭജന, 12ന് മഹാശിവരാത്രിപൂജ, പന്തീരുനാഴി മഹാനിവേദ്യം.