കടുത്തുരുത്തി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതാസെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ്.സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. യോഗം കൗൺസിലർ സി.എം.ബാബു മുഖ്യപ്രഭാഷണം നടത്തി. സജിനി ഷൈൻ സ്ത്രീ നേതൃത്വത്തെക്കുറിച്ച് സെമിനാർ നയിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി, വൈസ് പ്രസിഡന്റ് ചന്ദ്രവല്ലി ശിവരാജൻ എന്നിവർ പ്രസംഗിച്ചു.