കോട്ടയം: കേരള സെമി ഹൈസ്പീഡ് റെയിൽവേയ്ക്കെതിരെ പരസ്യ നിലപാടെടുത്ത ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, എം.കെ മുനീർ എന്നിവർക്കും പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകാൻ സേവ് കേരള ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അഡ്വ.വിനോ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അനിൽകുമാർ മുള്ളനളയ്ക്കൽ പ്രമേയം അവതരിപ്പിച്ചു.