കോട്ടയം: വനിതാ ക്ഷീരകർഷകരുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി. അയർക്കുന്നം എമർജൻസി വെറ്റിനറി ക്ലിനിക്കിന്റെ നേതൃത്വത്തിലാണ് അമയന്നൂർ ഏബേൽ ഡയറി ഫാമിൽ കർഷകർ വനിതാ ദിനാഘോഷം നടത്തിയത്. ചടങ്ങിൽ സീനിയർ വനിതാ ക്ഷീരകർഷകരായ ഏലിയാമ്മ കുര്യാക്കോസ്, തെക്കേചുണ്ടവാലേൽ, അമ്മിണി ഗോപാലൻ പനച്ചിത്താംകുന്നേൽ എന്നിവരെ ആദരിച്ചു. സീനാ ബിജു, പ്രീനി ബിജു, ചന്ദ്രികാ സോമൻ, ഷീനാ മാത്യു, ഡോ.സുകുമാരി, ഡോ.മുഹമ്മദ് സുനിൽ എന്നിവർ പ്രസംഗിച്ചു. എൽ.ഐ.സി എംപ്ലോയീസ് ഡിവിഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സഹകരണ വകുപ്പ് ജോ.ഡയറക്ടറുമായ വി.കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. സതി ബി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാധിക, ജിജിമോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു.