പാമ്പാടി: മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവും ഇളനീർ തീർത്ഥാടനവും 11ന് ക്ഷേത്രത്തിൽ നടക്കും. പുലർച്ചെ 4.30ന് നടതുറപ്പ്, 4.35ന് നിർമ്മാല്യം, അഭിഷേകം, മലർനിവേദ്യം, വിശേഷാൽ അഭിഷേകങ്ങൾ. 5.30ന് മഹാഗണപതിഹോമം. 6.30ന് ഉഷപൂജ, 7.30ന് വിശേഷാൽ വഴിപാടുകൾ, അർച്ചന. എട്ടിന് ധാരആരംഭം, മഹാരുദ്രജപം, വലിയധാര, ക്ഷീരധാര. 10.30ന് ഇളനീർ സഹസ്ര അഭിഷേകം, രുദ്രാഭിഷേകം. ഉച്ചയ്ക്ക് 1ന് ഉച്ചപൂജ, നടയടയ്ക്കൽ. വൈകിട്ട ആറരയ്ക്ക് ചുറ്റുവിളക്ക്, ദീപാരാധന, പഞ്ചാക്ഷരജപം, പഞ്ചാക്ഷര പ്രദക്ഷിണം. ഏഴിന് അത്താഴപൂജ, പഞ്ചവിശ്വതി കലശപൂജ. എട്ടിന് ചതുർയാമപൂജ, രാത്രി ഒന്നിന് ശിവരാത്രി പൂജ സമാപനം, പഞ്ചാക്ഷരജപ പ്രദക്ഷിണം. ഉച്ചയ്ക്ക് ഒന്നിനു ഊട്ടുപുരയിൽ മഹാപ്രസാദമൂട്ട്. കലാമണ്ഡപത്തിൽ രാവിലെ എട്ടിന് പുരാണപാരായണം. വൈകിട്ട് മൂന്നിനു മഹാശിവപുരാണ പാരായണം. വൈകിട്ട് അഞ്ചിന് ശിവസ്തുതികൾ. ഏഴിന് പ്രഭാഷണം.