ഏറ്റുമാനൂർ: ഏറ്റുമാനൂർ കലാക്ഷേത്രം സംഘടിപ്പിച്ച മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ അനുസ്മരണം എം.ജി.സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു. മാത്തൂർ ആശാന്റെ പേരിൽ രാജ്യാന്തര പഠനവേദി സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഥകളിയിലൂടെ ഭാരതീയ സംസ്കാരം ദേശാന്തരങ്ങളിലേയ്ക്ക് എത്തിച്ചെന്നും ഡോ.സാബു തോമസ് പറ‌ഞ്ഞു.

കലാമണ്ഡലം അമൽജിത് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ, കുടമാളൂർ മുരളീകൃഷ്ണൻ, പി.പി.നാരായണൻ കാവ്യവേദി, കലാനിലയം സീനു തുടങ്ങിയവർ സംസാരിച്ചു. കലാക്ഷേത്രം ജനറൽ സെക്രട്ടറി ഡി.ജി.പ്രകാശ് സ്വാഗതവും എം.ജി സിൻഡിക്കേറ്റ് അംഗം ഡോ.എ ജോസ് നന്ദിയും പറഞ്ഞു.