മുണ്ടക്കയം:വിമുക്ത ഭടന്റെ വൃദ്ധമാതാവിനെയും ഭിന്നശേഷിക്കരനായ മകനെയും സ്വകാര്യ തോട്ടം മാനേജ്‌മെന്റ് മർദ്ദിച്ചതായി പരാതി. കൂട്ടിക്കൽ , താളുങ്കൽ കുമ്മംകോട് രാജു ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഫീൽഡ് ഓഫീസറും അസിസ്റ്റന്റും മാനേജരും അൻപതോളം വരുന്ന ആളുകളും ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് ഇവർ പറയുന്നു.