കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ അഭിലാഷിനെയാണ് (32) കട്ടപ്പന പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സി.ഐ. വി.എസ്. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി. സുസ്മിത ജോൺ ഹാജരായി.