പാലാ : പ്രമുഖ അരി നിർമ്മാണ കമ്പനിയുടെ അരി വ്യാജചാക്കുകളിൽ പായ്ക്ക് ചെയ്ത് വില്പന നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സംഭവത്തിൽ പാലാ ജോർഗോസ് സൂപ്പർ മാർക്കറ്റ് ഉടമ അനീഷ് ജോർജ്ജിനായി അന്വേഷണം തുടരുകയാണ്. ഇദ്ദേഹത്തിന്റെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി.പ്രതി ഒളിവിലാണ്. അങ്കമാലി മദേഴ്‌സ് റൈസിന്റെ പായ്ക്കറ്റുകളിൽ സൂപ്പർമാർക്കറ്റിലെ സാധാരണ അരി നിറച്ച് വില്പന നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ റെയ്ഡിൽ ഒരു പാക്കറ്റ് അരിയും മദേഴ്‌സ് റൈസിന്റെ നിരവധി കാലി ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ടെന്ന് പൊപോലീസ് പറഞ്ഞു. ഒരു അഭിഭാഷകൻ മുഖേന എറണാകുളം ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്. ഇതിനിടെ കമ്പനിയുമായി ഒത്തുതീർപ്പിനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി അറിയുന്നു.