പാലാ: സഫലം 55 പ്ലസിൽ വനിതാ ദിനം ആചരിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. സി. കെ. സുകുമാരി അദ്ധ്യക്ഷത വഹിച്ചു. ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ സുജാ കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.രാജലക്ഷ്മി, ഗ്ലോറി മാത്യൂ, സുഷമാ രവീന്ദ്രൻ, എസ്.സുജാത, സ്വാതി കൃഷ്ണ, വി.എം അബ്ദുള്ള ഖാൻ, പി.എസ് മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.