കോട്ടയം: ശിവഗിരി ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെ മന്നോടിയായി ഗുരുധർമ പ്രചരണസഭയുടെ ജില്ലയിൽ നടത്തുന്ന ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തുകൾ 14ന് തുടങ്ങും. തിരുനക്കര അർബൻ ബാങ്ക് ഹാളിൽ രാവിലെ 10.15ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പഠനക്ലാസ് നയിക്കും. സഭ ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ , പി.ആർ.ഒ ഇ.എം സോമനാഥൻ ,ഉപദേശക സമിതിയംഗം ആർ. സലിം കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
കേന്ദ്ര സമിതിയംഗംങ്ങളായ പി. കമലാസനൻ, കെ.കെ. സരളപ്പൻ, മാതൃസഭ ഉപാദ്ധ്യക്ഷ സോഫി വാസദേവൻ എന്നിവർ പ്രസംഗിക്കും. കോ- ഓർഡിനേറ്റർ ഷിബു മൂലേടം പ്രവർത്തനരേഖ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം സ്വാഗതവും വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം നന്ദിയും പറയും. പ്രാർത്ഥനാ സദസ് ഡോ.ബീനാ സുരേഷ്, ഷൈലജ പൊന്നപ്പൻ എന്നിവർ നയിക്കും.