
വൈക്കം : നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സി.കെ.ആശ (44) വീണ്ടും മത്സരിക്കും. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ ആശ രണ്ടു തവണ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സൺ ആയിരുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ വെച്ചൂർ കിരൺനിവാസിൽ രാജേഷാണ് ഭർത്താവ്. സ്‌കൂൾ വിദ്യാർത്ഥികളായ കിരൺരാജ്, കീർത്തിനന്ദ എന്നിവർ മക്കളാണ്. പരുത്തുമുടി കണാകേരിൽ ചെല്ലപ്പന്റേയും ഭാസുരാംഗിയുടേയും മകളാണ് .