ആഘോഷം ഒഴിവാക്കി ചടങ്ങുകൾ മാത്രം

കട്ടപ്പന: മഹാശിവരാത്രി ഉത്സവത്തിന് ഹൈറേഞ്ചിലെ ക്ഷേത്രങ്ങൾ ഒരുങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കി ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്തും. അയ്യപ്പൻകോവിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ രാവിലെ 5.15ന് നിർമാല്യദർശനം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് പ്രഭാതപൂജ, 8ന് ഭാഗവത പാരായണം, 10ന് നെയ്യാഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, 6ന് ദീപാരാധന, 7ന് ഭക്തിഗാന സുധ, 12ന് പുലർച്ചെ 5മുതൽ പെരിയാർ തീരത്ത് ബലിതർപ്പണം.
കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പുലർച്ചെ 5ന് പള്ളിയുണർത്തൽ, 5.30 നിർമാല്യം, 6ന് അഭിഷേകം, 6.30ന് വിശേഷാൽ ഗണപതിഹോമം, 7.30ന് ഉഷപൂജ, 8ന് ധാര, 10.30ന് പ്രസന്നപൂജ, 12ന് ഉച്ചപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 12ന് ശിവപാർവതി പൂജ. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദർശനം നടത്തണമെന്ന് പ്രസിഡന്റ് പി.ബി രാധാകൃഷ്ണൻ, സെക്രട്ടറി സുകുമാരൻ മതിലകം, ട്രഷറർ പി.എം. വിക്രമൻ എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രസാദം തപാലിൽ എത്തിക്കാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ശിവപാർവതി പൂജ, രുദ്രാക്ഷപൂജ, രുദ്രാഭിഷേകം, ജന്മനക്ഷത്ര പൂജ എന്നിവയും അന്നദാനമടക്കമുള്ള വഴിപാടുകളും വിശേഷാൽ 10,001 രുദ്രാക്ഷ പൂജയും ഓൺലൈനായി ബുക്കുചെയ്യാം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുന്നതിനാൽ ഇത്തവണയും ഉത്സവം ചടങ്ങ് മാത്രമായി നടത്തും. ഫോൺ: 9497202486, 8606802486.
ഈട്ടിത്തോപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കെ.കെ. കുമാരൻ തന്ത്രികൊടിയേറ്റി. മഹാദേവ, ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠകളുടെ വാർഷികവും സർപ്പദേവത പ്രതിഷ്ഠയും ഇതോടനുബന്ധിച്ച് നടക്കും. ഇന്ന് രാവിലെ 5.30ന് നിർമാല്യദർശനം, 6ന് ഗണപതിഹോമം, 7ന് പ്രഭാതപൂജ, 7.30ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, 8ന് കലശപൂജ, 8.30ന് മൃത്യുഞ്ജയ ഹോമം, 9ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ, 11നും 11.45നും മദ്ധ്യേ സർപ്പദേവത പ്രതിഷ്ഠ, 1ന് പ്രസാദമൂട്ട്, 2ന് ഗുരുദേവ കൃതികളുടെ പാരായണം, 5.30ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന, 7ന് അത്താഴപൂജ, തുടർന്ന് നടക്കുന്ന കുടുംബസംഗമം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വിധു എ.സോമൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ബിജു പുളിക്കലേടത്ത് ക്ലാസെടുക്കും. നാളെ രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30ന് ശതകലശപൂജ, 1ന് പ്രസാദമൂട്ട്, 2ന് ശിവപുരാണ പാരായണം, 6.15ന് ദീപാരാധന, 7ന് കരിമരുന്ന് പ്രയോഗം, 7.30ന് ആത്മീയ പ്രഭാഷണം, 9.30ന് കലാപരിപാടി, 12ന് അർദ്ധരാത്രി 12.30ന് ശിവരാത്രി പൂജ, 1ന് ആറാട്ട് പുറപ്പാട്, 1.30ന് ആറാട്ട്. കെ.കെ. കുമാരൻ തന്ത്രി, മേൽശാന്തി അഖിൽശാന്തി , സജീവ് ശാന്തി, ശാഖാ പ്രസിഡന്റ് സജീവ് ഈറ്റയ്ക്കൽ, വൈസ് പ്രസിഡന്റ് സോമൻ അയർക്കാട്ടുവയലിൽ, സെകട്ടറി ബിജു വിരുപ്പിൽ എന്നിവർ നേതൃത്വം നൽകുന്നു.