കട്ടപ്പന: നഗരത്തിലെ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്ന് ജ്യോതിസ് നഗർ റെസിഡന്റ്‌സ് അസോസിയേഷൻ. ഐ.ടി.ഐ. ജംഗ്ഷൻ മുതൽ ഇരുപതേക്കർ വരെ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുകയാണ്. ഇത് തടയാൻ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം പുനരാരംഭിക്കണമെന്നും വാർഷിക യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ജോസ് പൂനാട്ട്(പ്രസിഡന്റ്), അഡ്വ. ജോസഫ് പതാലിൽ(വൈസ് പ്രസിഡന്റ്), സെബാസ്റ്റ്യൻ മാക്കിയിൽ(ജനറൽ സെക്രട്ടറി), ജോണി പന്തേനാൽ(സെക്രട്ടറി), റെജി പൂതക്കുഴി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.