കറുകച്ചാൽ: ചമ്പക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന് കൊടിയേറി 19ന് ആറോട്ടോടെ സമാപിക്കും. വൈകിട്ട് 6.30ന് കൊടിയേറ്റ്. ചടങ്ങിന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് 7.30ന് സംഗീതസദസ്. ദിവസവും രാവിലെ 7.30നും വൈകിട്ട് 6.30നും അൻപൊലി, പറവഴിപാട്. 12ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ. 16ന് 9.30ന് ഉത്സവബലി, ഉത്സവബലി ദർശനം. വൈകിട്ട് 7.30ന് സംഗീതസദസ്. 17ന് 11.30ന് ഉത്സവബലി ദർശനം. വൈകിട്ട് 5.30ന് ശ്രീബലി, എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്. 18ന് രാവിലെ എട്ട് മുതൽ ശ്രീബലി, വൈകിട്ട് 5.30ന് വലിയ കാഴ്ചശ്രീബലി. രാത്രി 10.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 19ന് വൈകിട്ട് 5.30ന് ആറാട്ട്, 6.30ന് ആറാട്ട് എതിരേൽപ്, 8.30ന് കൊടിയിറക്ക്.