നെടുംകുന്നം: ചേലക്കൊമ്പിൽ രണ്ടിടങ്ങളിൽ മോഷണം. ചേലക്കൊമ്പ് വള്ളിക്കാട്ടിൽ രാഹുലിന്റെ വീട്ടിലും സമീപത്തെ വേലംപറമ്പിൽ സാബുവിന്റെ പലചരക്ക് കടയിലുമാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് മോഷ്ടിച്ചതായി അറിഞ്ഞത്. സാബുവിന്റെ കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും ഓടുകൾ ഇളക്കിമാറ്റിയ നിലയിലും കണ്ടെത്തി. കടയിലെ ഭക്ഷണ സാധനങ്ങളും, പലചരക്ക് സാധനങ്ങളും നഷ്ടമായി. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.