
കോട്ടയം : കെ.ആനിൽകുമാർ ( 57)
സി.പി.എം ജില്ലാ കമ്മിറ്റി അംഗം. മുൻ ജില്ലാ പഞ്ചായത്തംഗം. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ് , ജില്ലാ സെക്രട്ടറി. മീനച്ചിലാർ - മീനന്തറയാർ- കൊടൂരാർ നദീ പുനസംയോജന പദ്ധതി ചെയർമാൻ. അഭിഭാഷകനും, ഗ്രന്ഥകർത്താവും. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും സി.ഐ.ടി.യു കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ഭാര്യ: ശ്രീദേവി എൻ (അദ്ധ്യാപിക, കോ- ഓപ്പറേറ്റീവ് കോളേജ്, കോട്ടയം). മക്കൾ: കൃഷ്ണ, കൃപ.
ഏറ്റുമാനൂർ : വി.എൻ വാസവൻ (66)
സി.പി.എം ജില്ലാ സെക്രട്ടറി. മുൻ എം.എൽ.എ, സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗം. റബ്‌കോ മുൻ ചെയർമാൻ. സി.ഐ.ടി.യു മുൻ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്, സംസ്ഥാന സഹകരണ ബാങ്ക് മുൻ ഡയറക്ടർ, ‘അഭയം ചാരിറ്റബിൾ സൊസൈറ്റി’ രൂപീകരിക്കാൻ മുൻകൈയെടുത്തു. ഭാര്യ ഗീത (സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഹൈസ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ.
പുതുപ്പള്ളി : ജെയ്‌ക് സി.തോമസ് (31)
സി.പി.എം ജില്ലാ കമ്മിറ്റി അംഗം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻ്റ്. യുവജന ക്ഷേമബോർഡ് അംഗം. ഡി.വൈ.എഫ്.ഐ മുഖമാസിക "യുവധാര'യുടെ എഡിറ്റർ. 2016ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു. കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടി. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ എംഎ. മണർകാട് ചിറയിൽ പരേതനായ എം ടി തോമസിന്റെയും അന്നമ്മയുടെയും മകൻ. ഭാര്യ: ഗീതു തോമസ്.