
ന്യൂഡൽഹി : ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സി നല്കന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്. 2003-ൽ പാരീസിൽനടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഇന്ത്യൻ കായികരംഗത്തിന് നൽകിയ സംഭാവനകളും കായിക തലമുറകൾക്ക് നൽകിയ പ്രചോദനവും കണക്കിലെടുത്താണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. പി.ടി ഉഷയ്ക്കായിരുന്നു കഴിഞ്ഞവർഷം ബി. ബി.സി ലൈഫ് ടൈം അച്ചീവ്മെന്റ് . ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു, ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജിനൊപ്പം ബംഗളൂരുവിലാണ് താമസം.ഇരുവരും ചേർന്ന് അവിടെ അത്‌ലറ്റിക്സ് അക്കാഡമി നടത്തുന്നുണ്ട്.