pathrika

കോട്ടയം: നാളെ മുതൽ 19 വരെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 22 ആണ്.

നാമനിർദേശ പത്രിക ഓൺലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോർട്ടലിലുണ്ട്. ഓൺലൈനിൽ തയ്യാറാക്കുന്ന നാമനിർദേശ പത്രികയുടെ പ്രിന്റ് എടുത്ത് സമർപ്പിക്കാം. ഓൺലൈനിൽ പത്രിക സമർപ്പിക്കാൻ സാദ്ധ്യമല്ല. സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാൻ സാധിക്കും.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേരേ ഉണ്ടാകാൻ പാടുള്ളൂ. പത്രികാ സമർപ്പണത്തിന് എത്തുന്നവർ രണ്ടു വാഹനങ്ങളിൽ അധികം ഉയോഗിക്കാൻ പാടില്ല.

സ്ഥാനാർത്ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം.


പാലാ
വരണാധികാരി: ജെസി ജോൺ (ഡെപ്യൂട്ടി കളക്ടർ ആർ.ആർ)
ഉപവരണാധികാരി: ഷൈമോൻ ജോസഫ് (ബി.ഡി.ഒ ളാലം)

കടുത്തുരുത്തി
വരണാധികാരി: ടി.കെ. വിനീത് (ഡെപ്യൂട്ടി കളക്ടർ എൽ.ആർ)
ഉപവരണാധികാരി: വി.ജെ. ജോസഫ് (ബി.ഡി.ഒ കടുത്തുരുത്തി)

 വൈക്കം
വരണാധികാരി: വി.ആർ. സോണിയ (പ്രിൻസിപ്പൽ കൃഷി ഓഫീസർ)
ഉപവരണാധികാരി: ശ്രീദേവി കെ. നമ്പൂതിരി (ബി.ഡി.ഒ വൈക്കം )

ഏറ്റുമാനൂർ
വരണാധികാരി: ടി.എസ്. സതീഷ് കുമാർ (സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ )
ഉപവരണാധികാരി: ധനേഷ് ബി (ബി.ഡി.ഒ ഏറ്റുമാനൂർ)

കോട്ടയം
വരണാധികാരി : എം. വേണുഗോപാൽ (പുഞ്ച സ്‌പെഷ്യൽ ഓഫീസർ)
ഉപവരണാധികാരി: ആർ. രഞ്ജിത്ത് (ബി.ഡി.ഒ പള്ളം)

 പുതുപ്പള്ളി
വരണാധികാരി: രാജീവ് കുമാർ ചൗധരി (സബ് കളക്ടർ)
ഉപവരണാധികാരി: ലിബി സി. മാത്യു (ബി.ഡി.ഒ പാമ്പാടി)

ചങ്ങനാശേരി
വരണാധികാരി: പി.എസ്. സ്വർണ്ണമ്മ (ഡെപ്യൂട്ടി കളക്ടർ എൽ.എ )
ഉപവരണാധികാരി: ബൈജു ടി പോൾ (ബി.ഡി.ഒ മാടപ്പള്ളി)

കാഞ്ഞിരപ്പള്ളി
വരണാധികാരി: കെ.കെ. വിമൽരാജ് (എ.ഡി.സി ജനറൽ)
ഉപവരണാധികാരി: - അനു മാത്യു ജോർജ് (ബി.ഡി.ഒ കാഞ്ഞിരപ്പള്ളി)

പൂഞ്ഞാർ
വരണാധികാരി: ആന്റണി സ്‌കറിയ (ആർ.ഡി.ഒ പാലാ)
ഉപവരണാധികാരി: വിഷ്ണു മോഹൻദേവ് (ബി.ഡി.ഒ ഈരാറ്റുപേട്ട)