വൈക്കം : കേരള പരവർ സർവീസ് സൊസൈറ്റി വൈക്കപ്രയാർ പടിഞ്ഞാറക്കരയിൽ പുതിയതായി രൂപീകരിച്ച 56-ാം നമ്പർ ശഖയുടെ ഓഫീസ് മന്ദിരത്തിന്റെയും താലൂക്ക് യൂണിയൻ ഓഫീസിന്റെയും ശിലാസ്ഥാപനം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ.ദേവരാജൻ ശിലാസ്ഥാപനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാജമ്മ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രാജി രവീന്ദ്രൻ, താലൂക്ക്, ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു