ചങ്ങനാശേരി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെയും ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ടീച്ചർ കൗൺസിലേഴ്‌സിന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേയ്ക്ക് ആവശ്യമായ റഫ്രിജറേറ്റർ, സ്ട്രച്ചർ, ട്രോളി തുടങ്ങിയവ നല്കി. കോട്ടയം റെഡ് ക്രോസ് ചെയർമാൻ ബാബു എസ് പ്രസാദ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിന്ദു കുമാരിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. റെഡ് ക്രോസ് കേരള സ്റ്റേറ്റ് വൈസ് ചെയർമാൻ ജോബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അജയ് മോഹൻ, ജെ.ആർ.സി ജില്ലാ കോ-ഓർഡിനേറ്റർ ബിനു കെ പവിത്രൻ, ജെ.ആർ.സി കോട്ടയം പ്രസിഡന്റ് ലേഖ ആർ പിള്ള, കോട്ടയം റെഡ് ക്രോസ് സെക്രട്ടറി റിൻസി ജോർജ് എന്നിവർ പങ്കെടുത്തു.