വേളൂർ : ബോസ് പബ്ലിക്ക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എൻ ശ്യാമള ഉദ്ഘാടനം ചെയ്‌തു. വനിതാവേദി പ്രസിഡന്റ് ശോഭാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ശോഭാമോഹൻ (പ്രസിഡന്റ്), ഗീതാ പ്രസാദ് (വൈസ് പ്രസിഡന്റ്), മിനി ജയൻ (സെക്രട്ടറി), സുമപ്രസാദ് (ജോ.സെക്രട്ടറി) എന്നിവർ അടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.