കോട്ടയം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയും പുതിയ കാർഷിക നിയമങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി.വെട്ടിമറ്റം ഉദ്ഘാടനം ചെയ്‌തു. താലൂക്ക് പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് ടി.ആർ കൃഷ്‌ണൻകുട്ടി പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി ശിവൻ, മുൻ സെക്രട്ടറി പ്രൊഫ.കെ.ആർ ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. വായനാ മത്സരവിജയികൾക്ക് ലെബ്രറി സ്റ്റേറ്റ് കൗൺസിലർ സി.എം മാത്യു സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഷൈജു തെക്കുംചേരിൽ, എ.കെ ജോസഫ് , എം.ഡി ശശിധരക്കുറുപ്പ്, കെ.കെ മനു, ജി.എൻ തങ്കമ്മ, ഭുവനേശ്വരിയമ്മ, അഡ്വ.ഷിബു ജേക്കബ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.ബാബു, താലൂക്ക് വൈസ് പ്രസിഡൻ്റ് തോമസ് പോത്തൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി സർഗോത്സവം ഏപ്രിൽ 17 നും 18 നും നടക്കും. ബാലകലോത്സവം 31 നകം പൂർത്തീകരിക്കും.