jose-k-mani

കോട്ടയം: കുറ്റ്യാടി മണ്ഡലത്തിലെ തർക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ. മാണി.അറിയിച്ചു. സീറ്റ് കേരളാ കോൺഗ്രസ് പാർട്ടിക്ക് നൽകിയതാണ്. പ്രഖ്യാപനങ്ങൾ വരുമ്പോൾ ചില പ്രതിഷേധങ്ങൾ വരും. സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. രമ്യമായി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. സീറ്റിനെ ചൊല്ലി നിലവിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

പിറവം സീറ്റിനെ ചൊല്ലിയുള്ള പ്രശ്നവും പരിഹരിക്കുമെന്ന് ജോസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.