പൊൻകുന്നം : നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി നെടുംകുന്നം യൂണിറ്റിന്റെ പൊതുയോഗം ജില്ലാപ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ്പ്രസിഡന്റ് ആർ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല സെക്രട്ടറി ബെന്നി ചാക്കോ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വിജയൻ ചെറുവള്ളി, ജില്ലാ സെക്രട്ടറി ഡി.മാത്യൂസ് എന്നിവർ പ്രസംഗിച്ചു. വനിതാഅസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റംഗം പി.എസ്.പത്മകുമാരിയെ അനുമോദിച്ചു. നെടുംകുന്നം പഞ്ചായത്ത് വക സ്ഥലത്ത് നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചു. യൂണിറ്റിന്റെ പുനർപ്രവർത്തങ്ങളുടെ കൺവീനറായി രാധാകൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു.