പാലാ : ഹെഡ് പോസ്റ്റ് ഓഫീസിൽ ഇന്ന് മുതൽ 31 വരെ മെഗാ മേള നടത്തും. വിവിധ തരത്തിലുള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിന് പ്രത്യേക സൗകര്യമൊരുക്കും. സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് എ.റ്റി.എം. കാർഡുകൾ അപ്പോൾ തന്നെ നൽകും. എ.ടി.എം ഇടപാടുകൾക്ക് പ്രത്യേക ചാർജ്ജുകൾ ഇല്ല. പത്ത് വയസിൽ താഴെ പ്രായമുള്ള ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ വിവാഹ ആവശ്യത്തിനുള്ള സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രായഭേദമന്യേ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരിൽ ആരംഭിക്കാവുന്ന ഉയർന്ന പലിശ നിരക്കുള്ള പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്, മാസം തോറും പലിശ ലഭിക്കുന്ന മാസവരുമാന പദ്ധതി. ചെറിയ പ്രീമിയം അടച്ച് 60 വയസ്സ് മുതൽ പ്രതിമാസ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന, ഒരുവർഷം 12 രൂപ പ്രീമിയം അടച്ചാൽ 2 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന, ചെറുതും വലുതുമായ മറ്റ് സമ്പാദ്യ പദ്ധതികൾ, സർക്കാർ ജീവനക്കാർക്കും പ്രഫഷണൽ ബിരുദധാരികൾക്കുമുള്ള ഇൻഷ്വറൻസ് പദ്ധതികൾ എന്നിവയിലെല്ലാം ചേരുന്നതിന് മേളയിൽ സൗകര്യമുണ്ടായിരിക്കും. അക്കൗണ്ടുകൾ തുടങ്ങുന്നതിന് ആധാർ കാർഡ് കോപ്പി, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. കുട്ടികളുടെ പേരിൽ തുടങ്ങുന്നതിന് ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൊണ്ടുവരണം. ഫോൺ : 04822 212239.