ചേർപ്പത്തുകവല : വാഴൂർ സെക്ഷൻ പരിധിയിൽ ചിറക്കടവ്, ചാമംപതാൽ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായി. ചെറിയ മഴ പെയ്താൽ പ്രദേശത്ത് വൈദ്യുതി വിതരണം നിലയ്ക്കുകയാണ്. പിന്നീട് അടുത്ത ദിവസമാണ് പുന:സ്ഥാപിക്കുന്നത്. ടച്ചിംഗ് വെട്ട് കാര്യക്ഷമമായി നടത്താത്തതാണ് പ്രധാന പ്രശ്നം. റബർ ശിഖരങ്ങൾ ലൈനുകളിൽ മുട്ടിക്കിടന്ന് വൈദ്യുതി വിതരണം താറുമാറാകുന്നുണ്ട്. അടുത്തിടെ തെങ്ങോല ലൈനിൽ വീണ് തോട്ടത്തിന് തീപിടിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ഉത്തരവാദപ്പെട്ട ലൈൻമാൻ സ്ഥലത്തെത്താതെ താത്ക്കാലികമായി കണക്ഷൻ മാറ്റിനൽകൽ ഉൾപ്പെടെയുള്ള ജോലികൾ തദ്ദേശവാസികൾ ചിലർ ചെയ്യുന്നതായും പരാതികളുണ്ട്. ഇത്തരമിടങ്ങളിൽ അപകടസാദ്ധ്യതയേറെയാണ്. അപകടങ്ങളുണ്ടായാൽ കെ.എസ്.ഇ.ബി.ജീവനക്കാർ കൈയൊഴിയും.

വൈദ്യുതിമുടക്കം ഇവിടെ

ചാമംപതാൽ

ചേർപ്പത്തുകവല

മുട്ടത്തുകവല

ചെന്നാക്കുന്ന്

കന്നുകുഴി