അടിമാലി: ഹൈറേഞ്ച് പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായ വെള്ളത്തൂവൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് കൈത്താങ്ങായി ടാറ്റാ കമ്പിനി. സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോൾ ഒന്നാം പ്രളയത്തിൽ ഒട്ടനവധി നാശനഷ്ടം സംഭവിച്ച വെള്ളത്തൂവൽ സർക്കാർ സ്‌കൂൾ അവഗണിച്ചപ്പോൾ ജില്ലാ കളക്ടർ മുൻകൈയെടുത്ത് ടാറ്റാ കമ്പിനിയുടെ സി.എസ്.ആർ പ്രോജക്ടിന്റെ സഹായത്തോടെ ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ക്ലാസ്സ് മുറികളും രണ്ട് ലാബുകളും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച 10.30 ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർവ്വഹിക്കും. തുടർന്ന് സുഭിക്ഷ കേരള പദ്ധതി പ്രകാരം സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പും നടന്നുന്നതായി പി.ടി.എ പ്രസിഡന്റ് ഡിനു കുര്യാക്കോസ്, പ്രിൻസിപ്പാൾ ഷിബി എ സി, വൈസ് പ്രിൻസിപ്പാൾ വി.എസ് ശോഭ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ടാറ്റാ കമ്പിനിയുടെ മാനേജിംഗ് ഡയറക്ടർ
മാത്യു എബ്രാഹാം,റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എ പ്രസീത,ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്,ഹയർ സെക്കന്ററി
ജില്ലാ കോ ഓർഡിനേറ്റർ സ്റ്റാൻലിമോൻ,അടിമാലി എ.ഇ.ഒ അംബിക പി,വെള്ളത്തൂവൽ സി. ഐ ആർ.കുമാർ,ഡോ.സി.കെ റോയ്, ഡോ. മിഥുൻ.കെ,വെള്ളത്തുവൽ അഗ്രിക്കൾച്ചർ ഓഫീസർ ജയന്തി.ജെ,വെള്ളത്തൂവൽ വില്ലേജ് ഓഫീസർ പി.ടി.ജോസഫ്,പ്രസ്റ്റീജ് കെ.എസ്,സ്‌കൂൾ വികസന സമിതി ചെയർമാൻ എ.എ.ഹംസ,എന്നിവർ യോഗത്തിൽ പങ്കെടുക്കും.