ചങ്ങനാശേരി : പെരുന്തുരുത്തി - ഏറ്റുമാനൂർ ബൈപാസിൽ മോസ്‌ക്കോയ്ക്ക് സമീപം മുണ്ടുപാലം പള്ളിയ്ക്കടുത്ത് മുള്ളൻ പന്നി വാഹനമിടിച്ചു ചത്തു. ഇന്നലെ രാവിലെ കാൽനടയാത്രക്കാരാണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ ഭാഗത്ത് ആദ്യമായാണ് മുള്ളൻ പന്നിയെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പെത്തി മൃതദേഹം കൊണ്ടുപോയി.