കട്ടപ്പന: കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന കട്ടപ്പന സ്വദേശി നിർമൽ ജയ്‌മോന്റെ ഒന്നാം ചരമവാർഷിക ദിനാചരണവും നിർമൽ സ്മാരക അവാർഡ് വിതരണവും ഫ്രണ്ട്‌സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ നടത്തി. റോഷി അഗസ്റ്റിൻ എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് കേരള പ്രസിഡന്റ് അഡ്വ. ജോഷി മണിമല അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ മുൻ അദ്ധ്യക്ഷൻ അഡ്വ. മനോജ് എം.തോമസ്, നഗരസഭ കൗൺസിലർ പ്രശാന്ത് രാജു, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സനോൺ സി.തോമസ്, കൊച്ചുതോവാള സെന്റ് ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് മറിയക്കുട്ടി ഫിലിപ്പ്, ഫ്രണ്ട്‌സ് ഓഫ് കേരള ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, സംഘാടക സമിതി ചെയർമാൻ രജീഷ് ടി.രഘു, സെക്രട്ടറി ഷിനോയി കാവുംകോട്ട് എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകാരൻ അജീഷ് തായില്യം, കഥാകൃത്ത് മോബിൻ മോഹനൻ, അവതാരകൻ ജോബിൻ മാണി, അദ്ധ്യാപകൻ ഫൈസൽ മുഹമ്മദ്, നോവലിസ്റ്റ് അനു ബാബു, ബാലതാരം ദേവനന്ദ രതീഷ് എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സി.ആർ. രാജേഷ്, ടോമി ആനിക്കാമുണ്ട, സിജോ എവറസ്റ്റ്, റെജി പൂതക്കുഴി, ശ്രീകുമാർ, സന്തോഷ് കൂടക്കാട്ട്, ഭരത് മോഹൻ, സൗമ്യ രാജേഷ്, അമൃത എന്നിവർ നേതൃത്വം നൽകി.