കട്ടപ്പന: പരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ സഫല സാംസ്‌കാരിക യാത്ര നാളെ രാവിലെ 9.30ന് ആനച്ചാലിൽ നിന്നാരംഭിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പുരോഗമ കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ നയിക്കുന്ന യാത്രയിൽ സെക്രട്ടറി കെ. ജയചന്ദ്രൻ, കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, മോബിൻ മോഹൻ, ജോസ് വെട്ടിക്കുഴ, അജീഷ് തായില്യം, ആർ. മുരളീധരൻ തുടങ്ങിയവർ അംഗങ്ങളാണ്. വിവിധ കേന്ദ്രങ്ങളിൽ നാടകം, നാടൻപാട്ട്, കവിത, വാദ്യ കലാപരിപാടികൾ എന്നിവയും അവതരിപ്പിക്കും. 17ന് തൊടുപുഴയിൽ യാത്ര സമാപിക്കും.