വെച്ചൂർ : ശക്തമായ കാറ്റിൽ വീടുകൾക്ക് നാശം സംഭവിച്ചു. വെച്ചൂർ പഞ്ചായത്തിലെ മറ്റത്തിൽ മുന്നൂറ്റും പടവിൽ അജി, ലൈലാ ഭവനിൽ കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായ നാശം സംഭവിച്ചത്. അജിയുടെ വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ കാറ്റിൽപറന്നു പോയി. വീടിന്റെ ഭിത്തിയ്ക്കും വിള്ളൽ വീണു. കൃഷ്ണൻകുട്ടിയുടെ വീടിന്റെ ഷീറ്റുകളും കാറ്റിൽ നശിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.