പാമ്പാടി: എസ്.എൻ.ഡി.പി യോഗം വെള്ളൂർ വടക്ക് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ആർ.രാജീവിന്റെ അദ്ധ്യക്ഷതയിൽ നടത്തി. ശാഖാ സെക്രട്ടറി ഇ.ജി.ഗോപിനാഥൻ കണക്കും റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി പി.ആർ.അപ്പുക്കുട്ടൻ (പ്രസിഡന്റ്), ഇ.ജി.ഗോപിനാഥൻ (വൈസ് പ്രസിഡന്റ്), കെ.ആർ.വിജു (സെക്രട്ടറി), പി.ജി.അനിൽ കുമാർ (യൂണിയൻ കമ്മിറ്റി അംഗം), എം.ആർ.പ്രസാദ്, കെ.ബി.സാജൻ, കെ.ആർ.സാബു, എ.എം.ഷിനു, ടി.സജി, ടി.ആർ.ഷാജി, എ.സി.അനീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ.ശാന്താറാം റോയ്, പി.ആർ.രതീഷ് ശാന്തി, പി.കെ.അപ്പുക്കുട്ടൻ, പി.ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.