ചങ്ങനാശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 22 വരെ നടക്കും. രാവിലെ 9.30 മുതൽ മൃദംഗവിദ്വാൻ ചങ്ങനാശേരി ടി. എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ മഹാദേവസംഗീതോത്സവം. 10.45നും 11.30നും ഇടയിൽ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി കുറിച്ചി ശ്രീവത്സം വെണ്ണുമന ഇല്ലത്ത് വി.എസ് ഈശ്വരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 14ന് ഉച്ചക്ക് 12ന് ഉത്സവബലിദർശനം. വൈകിട്ട് 6.30ന് മേളലയം. ചങ്ങനാശേരി ടി.എസ് സതീഷ്‌കുമാറിന്റെ ചെണ്ട അരങ്ങേറ്റം. രാത്രി ഒൻപതിന് കഥകളി.15ന് വൈകിട്ട് അഞ്ചിന് കാഴ്ച്ച ശ്രീബലി,16ന് രാത്രി ഏഴിന് പുല്ലാങ്കുഴൽകച്ചേരി. 17ന് രാത്രി ഏഴിന് സംഗീതസദസ്സ്. 18ന് രാവിലെ പത്തിന് വാഴപ്പള്ളി കൽക്കുളത്ത് കാവിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം. രാത്രി ഏഴിന് നാട്യതരംഗിണി, 19ന് ഉച്ചക്ക് 12ന് ഉത്സവബലിദർശനം.20 ന് ഉച്ചക്ക് 12ന് ഉത്സവബലിദർശനം.രാത്രി ഏഴിന് സേവ. രാത്രി 11ന് ദേശവിളക്ക്, 21ന് ഉച്ചക്ക് 12ന് ഉത്സവബലി ദർശനം വൈകിട്ട് മൂന്നിന് തേങ്ങായേറ് വഴിപാട്, 3.30ന് ഓട്ടൻതുള്ളൽ. അഞ്ചിന് വലിയ കാഴ്ച്ചശ്രീബലി,വേല കളി, രാത്രി പത്തിന് പള്ളവേട്ട എഴഉന്നള്ളിപ്പ്. വലിയകാണിക്ക. 22ന് രാവിലെ 11ന് കൊടിയിറക്ക്, വൈകിട്ട് മൂന്നിന് പഞ്ചാരമേളം. വൈകിട്ട് അഞ്ചിന് ആറാട്ടുപുറപ്പാട്.രാത്രി ഏഴിന് ഭക്തിഗാനമേള.7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. രാത്രി ഒൻപതിന് ആറാട്ട് വരവിന് സ്വീകരണം. പത്തിന് വലിയ കാണിക്ക.