കോട്ടയം : ബേക്കർ ജംഗ്ഷൻ മുതൽ ചാലുകുന്ന് വരെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബേക്കർ ജംഗ്ഷനിൽ നിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി തിരുനക്കര ക്ഷേത്രം -കാരാപ്പുഴ - തിരുവാതുക്കൽ - ഇല്ലിക്കൽ വഴി കുമരകത്തേക്ക് പോകേണ്ടതാണ്. മടക്കയാത്രയും ഇതുവഴിയായിരിക്കണം. ബേക്കർ ജംഗ്ഷനിൽ നിന്നും ചാലുകുന്ന് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി കാരാപ്പുഴ - തിരുവാതുക്കൽ പുത്തനങ്ങാടിപള്ളി - അറുത്തൂട്ടി വഴി പോകണം. ചാലുകുന്ന് ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങൾ അറുത്തൂട്ടി -പുത്തനങ്ങാടി -കുരിശുപള്ളി തിരുനക്കര ക്ഷേത്രം വഴി വരേണ്ടതാണ്. ഈ വഴികളിൽ വാഹന പാർക്കിംഗ് താൽകാലികമായി നിരോധിച്ചു.