
പൊന്‍കുന്നം: എൽ.ഡി.എഫ് പ്രവർത്തകരായ ഒാട്ടോ ഡ്രൈവർമാർ പൊൻകുന്നത്തും തങ്ങളുടെ റിക്ഷകൾ ചുവപ്പിച്ചു. ഉറപ്പാണ് എല്‍.ഡി.എഫ്., ഉറപ്പാണ് വികസനം എന്ന പ്രചാരണവാക്യവും പിണറായി വിജയന്റെ ചിത്രവും ചേര്‍ത്ത ചുവപ്പ് പടുത മേല്‍ക്കൂരയാക്കി മാറ്റിയാണ് ഇവർ പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിഘടകങ്ങളുടെ ചുമതലയിലാണ് പ്രചാരണവാക്യമെഴുതിയ പടുത വിതരണം ചെയ്തത്. നിലവിലുള്ള പടുതയുടെ മുകളിൽ പുതിയ പടുത ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
പൊതുവാഹനങ്ങളിൽ പണമടയ്ക്കാതെ പരസ്യം ചെയ്താൽ പിടികൂടുമെന്ന മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഈ പ്രചാരണം.