പാലാ : പാലായിലെ യുവാക്കൾക്ക് പാലായിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമകരമായ വികസനപദ്ധതികളുടെ പൂർത്തീകരണത്തിനാണ് ലക്ഷ്യം. യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ മുൻ പ്രസിഡന്റ് ജോബി അഗസ്റ്റി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ്, തോമസുകുട്ടി മുകാല, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അൽഫോൻസ് ദാസ്, ആന്റച്ചൻ ജെയിംസ് എന്നിവർ സംസാരിച്ചു.