മുനിയറ :മഹാദേവ ക്ഷേത്രത്തിൽ ബലി തർപ്പണത്തിനു ശേഷം പുറത്തേക്ക് ഇറങ്ങിയ വ്യാപാരിയെ കുത്തി പരുക്കേൽപ്പിച്ചു. കൊമ്പൊടിഞ്ഞാലിൽ കോക്കൊ സംസ്‌ക്കരണ യൂണിറ്റ് നടത്തി വരുന്ന പുല്ലുകണ്ടം വടശേരി മുരളീധരൻ നായർ (60)ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊമ്പൊടിഞ്ഞാൽ കുമ്പളംപുഴ സത്യൻ (55) നെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാവിലെ 7.30 ടെ ആണ് സംഭവം. ബലി തർപ്പണം നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രകോപനമില്ലാതെ കുത്തിപ്പരുക്കേപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. ദേഹത്തും കൈയിലുമായി മൂന്ന് ആഴത്തിലുള്ള മുറവേറ്റ മുരളിയെ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു