കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളിൽ ഇടത്‌വലത് മുന്നണികൾ കുറ്റക്കാരാണെന്ന് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ. നിലവിലുള്ള ഭൂപതിവ് നിയമം വ്യാഖ്യാനിക്കുക മാത്രമേ കോടതികൾ ചെയ്യുന്നുള്ളൂ. 2019 ഡിസംബറിൽ കൂടിയ സർവകക്ഷി യോഗത്തിൽ നിയമഭേദഗതി നടത്തുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ല. 1964 മുതൽ മാറിവരുന്ന ഇരുമുന്നണികളും കർഷകരുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും എൽ.ഡി.എഫ്. നടത്തുന്ന കർഷക സ്‌നേഹം തട്ടിപ്പാണെന്നും ഷാജി നെല്ലിപ്പറമ്പിൽ പറഞ്ഞു.