bdjs

കോട്ടയം: പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എം.ആർ. ഉല്ലാസിനെ (39) പ്രഖ്യാപിച്ചു. മതിയത്ത് എം.കെ രാഘവന്റെയും രത്‌നമ്മയുടെയും മകനാണ്. പാലാ സെന്റ് തോമസ് കോളേജ് തലയോലപ്പറമ്പ് ഡി.ബി കോളേജ്, ഈരാറ്റുപേട്ട ബി.എഡ് സെന്റർ എന്നിവിടങ്ങളിലായിരുന്നു ഉന്നത വിദ്യാഭ്യാസം. എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖാ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം, യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ 108-ാം ശാഖാ പ്രസിഡന്റും എരുമേലി യൂണിയൻ ചെയർമാനുമാണ്.
2016 മുതൽ ബി.ഡി.ജെ.എസ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റും ബി.ഡി.വൈ.എസ് പ്രസിഡന്റുമാണ്. 2016ൽ പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. സ്വാതന്ത്രസമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരുടെ കൊച്ചുമകളും കോരുത്തോട് സി.കെ.എം സ്‌കൂൾ അദ്ധ്യാപികയുമായ സൗമ്യ സലിനാണ് ഭാര്യ. വിദ്യാർത്ഥികളായ ശിവനന്ദ് ഉല്ലാസ്, ഹരിനന്ദ് ഉല്ലാസ് എന്നിവർ മക്കളാണ്‌.