കറുകച്ചാൽ: ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ഇത്തിത്താനം കൊച്ചുപറമ്പിൽ അനിൽകുമാർ (51), ഭാര്യ സ്വപ്ന (42), മക്കളായ അമലേന്തു (23), അദ്വൈത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ചങ്ങനാശേരി- വാഴൂർ റോഡിൽ ദൈവംപടിയ്ക്ക് സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.