മുണ്ടക്കയം : ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സമഗ്രമായി നടപ്പിലാക്കിയ ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അതിനാൽ തുടർഭരണത്തിന് കേരളം കാതോർത്തിരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് പറഞ്ഞു. എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി അഗസ്തി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ നന്ദി പറഞ്ഞു.