
വൈക്കം : വൈക്കപ്രയാർ തോട്ടാറമിറ്റം മഹാദേവി ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്റി കാരുമാത്ര വിജയൻ തന്ത്റിയുടെ മുഖ്യകർമ്മികത്വത്തിൽ മേൽശാന്തി ഭദ്റേശ്വരൻ കൊടിയേറ്റി. പ്രമീൽകുമാർ ശാന്തി സഹകാർമ്മികത്വം വഹിച്ചു. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയർ എന്നിവ വഴിപാടായി ക്ഷേത്രനടയിൽ സമർപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി.തമ്പാൻ, സെക്രട്ടറി എൻ.എം.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.വി.പരമേശ്വരൻ, പി.കെ.സജീവൻ, മനോജ്, പ്രശോഭൻ, വി.രവീന്ദ്രൻ, കെ.പി.പ്രദീപ്, ടി.കെ.ബാബു, മഞ്ജു, അശോകൻ, പ്രദീപൻ, എന്നിവർ നേതൃത്വം നൽകി.ഗുരുദേവ പ്രതിഷ്ഠയുടെ വാർഷികവും നടത്തി. കലശാഭിഷേകത്തിന് തന്ത്റി കാരുമാത്ര ഡോ. വിജയൻ കർമ്മികത്വം വഹിച്ചു. 17 ന് ആറാട്ട് മഹോത്സവം. വൈകിട്ട് 3.30 ന് ആറാട്ട് പുറപ്പെടും. 23 ന് പൊങ്കാല .